മുച്ചക്ക്ര സ്കൂട്ടിയ്ല്‍ ഒരു കാനന യാത്ര

AKWRF പെരിന്തല്‍മണ്ണയുടെ ഒരു മസിനുഗുഡി ബന്ദിപ്പൂർ"വിജ്രംഭിത യാത്ര"( 5/5/2018)ശനിയാഴ്ച ഒന്ന് കളറക്കാൻ ഞങ്ങൾ ഒരു യാത്ര പോയി .
കാറും വാനും ജീപ്പും പിന്നെ മ്മളെ യല്ലാം സ്വകാര്യഅല്ലംകാരം ആറ് സ്കൂട്ടി (BULLET) യും വഹിച്ചു ശനി പുലർച്ചെ എല്ലാവരും വീട്ടിൽ നിന്ന് ഇറങ്ങി .
മ്മളെ ബുള്ളെറ്റിന് വേടത്ര കപ്പാസിറ്റി ഇല്ലാത്തത് കാരണം മ്മള് ജീപ്പിലാ . വീട്ടിൽ നിന്ന് ചെറിയ കാക്കയും (ബാപ്പുട്ടി) കുഞ്ചാക്കയും പിന്നെ മ്മളെ ഫ്രണ്ട്‌ മുസ്തഫയും രാഹുലും കയറി ജീപ്പ് എടുത്തു വഴിയിൽ മ്മളെ കാത് ഷാഫി വെയിറ്റ് ചെയായിരിന്നു അവനിം കയറ്റി യാത്ര തുടങ്ങി . ഒറ്റയും തെറ്റയും ആയി ഞങ്ങൾ എല്ലാവരും വഴിക്കടവ് എത്തി .അത് വരെ ബൈക്കിൽ വന്ന സുഭാഷും ആഷിഖും ബൈക്ക് സൈഡാക്കി മ്മളെ ഒപ്പം കയറി .പിന്നെ വഴികടവിൽ നിന്ന് ഒരു കാലി ചായയും കുടിച്ചു നാടുകാണി ചുരം കയറാൻ തുടങ്ങി ജീപ്പിൽ ഞങൾ ഒന്ന് കലക്കി പാട്ടും ബഹളവുമായി നാടുകാണി കഴിഞ്ഞു ചുരം കഴിഞ്ഞതും മ്മളെ സഹദേവ്ഏട്ടന്റെ ബുള്ളറ്റിന്റെ ടയർ പഞ്ചർ ഗൂഡലൂരിൽ നിന്നും ടയർ ശരിയാക്കി യാത്ര തുടർന്നു .പിന്നെ എല്ലാവരും ചായകുടിച്ചു പിന്നെ അങ്ങോട് കാട്ടിലൂടെ യുള്ള യാത്ര ചെറിയ തണുപ്പും ഓരോ തേയില തോട്ടങ്ങളും ആസ്വദിച്ച് കാട്ടിലൂടെ യാത്ര കാട്ടാനയും മാനും എല്ലാം കണ്ട് ഞങ്ങൾ ബന്ദിപ്പൂരിൽ എത്തി .ബന്ദിപ്പൂരിൽ നിന്ന് കാട്ടിലൂടെ യുള്ള യാത്രക് അവിടിത്തെ ഫോറെസ്റ് ബസിൽ വേണം പോകാൻ ടൈം കൊറച്ചു വൈകി രാവിലത്തെ ട്രക്കിoങ്ങ് മൂഞ്ചി .പിന്നെ ട്രക്കിoങ് 3 മണിക് ശേഷം .എല്ലാവരും വണ്ടിയെടുത്തു നേരെ ഗുണ്ടല്പേട്ടിലോട്...
പൂത്തുലഞ്ഞു തണൽ വിരിച്ചു നിൽക്കുന്ന വഴിയിലൂടെ പുള്ളിമാൻ കൂട്ടങ്ങളും ആനക്കൂട്ടവും. പീലിവിടർത്തിയാടുന്ന മയിലിനെ ആദ്യായിട്ടാ കണ്ടത്... 
തണ്ണിമത്തൻ വിൽക്കുന്ന ചേട്ടന്റെകയ്യീന്ന് നല്ല തണ്ണിമത്തൻ വാങ്ങി തിന്ന് വീണ്ടും യാത്ര തുടർന്നു. പച്ചരി ചോറും സാമ്പാറും കന്നഡയുടെ ദേശീയ ഭക്ഷണോം കഴിച്ച് പതുക്കെ വീണ്ടും ബന്ദിപ്പൂരിലേക്ക് കാടിന്റെ ആഴങ്ങളിലേക്ക് ഒരു ട്രക്കിങ്. മാൻപേടകൾ മേയുന്ന താഴ്വരകളും... കൂട്ടംതെറ്റിയ കാട്ടുപോത്തുകളും ... ഇരുണ്ട കാട്ടുവഴികളിലൂടെയുള്ള യാത്ര ചെറു ചാറ്റൽ മഴയിൽ നനഞ്ഞും. നല്ലൊരു ട്രക്കിങ് അനുഭവമായിരുന്നു....

തിരിച്ചിനി മലയിറക്കത്തിന്റെ നേരമാണ് പാതകൾ കൂടുതൽ കറുത്തിരിക്കുന്നു....

പ്രായം തളർത്താത്ത അബൂക്കയുടെ ഡ്രൈവിങ്ങും.നിഷാദിന്റെയും നൗഷാദാകുറ്റേയും ജീവൻ പണയം വെച്ചുള്ള ചിത്രം പിടിത്തവും .പിന്നെ യൂസുഫും സഹദേവേട്ടനും ഉസ്മാനും ഒപ്പത്തിനൊപ്പമുള്ള ഡ്രൈവിങ്ങും. ആനയെ കണ്ട് വിജ്രംഭിതനായി കണ്ടം വഴി
ഓടിയ സൗകത്തും ബൈക്കിൽ നിരയായി.
പിന്നെ ജീപ്പിൽ പരിസര നിരീക്ഷകൻ ഐയ്‌ലക്കര സാപ്പിയുടെ നേതൃത്തിൽ ഞങ്ങളും... പാരവെക്കൽ സുബ്ബുവിന്റെ മാരക വീഡിയോ പിടിത്തവും വാപ്പുട്ടി യുടെ മാസ്സ് ഡ്രൈവിങ്ങും ……
ബദ്ർകയുടെ സ്ഥിരം ഡ്രൈവറായ മാലാഖയെ മാറ്റി നിർത്തി വളയം പിടിച്ച മ്മളെ ചങ്ക് ജലീലകയും കൂട്ടരും ബ്രെസയിൽ തകർത്താടിയും …
സലീംകയുടെ തേരാളി സഫീദിന്റെ മാസ്സ് ഡ്രൈവിങ്ങിൽ റിജേഷ് ഏട്ടനും വിഷ്ണുവും നിച്ചുവും തകർത്താടി…

പിന്നെ നാടുകാണി യിൽ നിന്ന് നല്ല ചായയും കുടിച്ചു. കൊറച്ചു ചോക്ലേയ്റ്റും വാങ്ങി വിജ്രംഭിത യാത്ര വീട്ടിലോട്ട്……