ഭിന്നശേഷക്കാരാണ് പോലീസ് മർദ്ദനവും പിടിച്ചുപറിയും

ഈ കൂട്ടുകാരന് നീതി കിട്ടും വരെ ഷെയർ ചെയ്യൂ 
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

പലരും ശരീരം തളർന്നുപോകുന്നതും കിടപ്പിലാകുന്നതും മാരക രോഗം കൊണ്ടൊന്നുമല്ല,ഒരു നിമിഷത്തെ അശ്രദ്ദകൊണ്ടൊ അല്ലെങ്കിൽ നിർഭാഗ്യം കൊണ്ടൊ,മറ്റുള്ളവരുടെ അശ്രദ്ദകൊണ്ടൊ ആവാം. അങ്ങനെ ഒരു നിമിഷത്തെ നിർഭാഗ്യംകൊണ്ട്‌ ശരീരം അരയ്ക്കു താഴെക്കു തളർന്നുപോയ ഒരാളാണു ബിജു,ഒരുപാട്‌ ചികിൽസകളും ഹോസ്പിറ്റലുകളുമായി ഒരു വൻ സാമ്പത്തിക ബാധ്യതയാണു ബിജുവിനു കൂട്ടായുള്ളത്‌.എല്ലാത്തിനും സാക്ഷിയായി പ്രായമേറെയുള്ള അമ്മയും. മുന്നോട്ട്‌ നോക്കുമ്പൊ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുന്ന ഒരു അമ്മയും ശരീരം പാതി തളർന്ന മകനും.അവിടെ നിന്നാണു ബിജു തനിക്കു ദൈവം തന്ന പാട്ടു പാടാനുള്ള കഴിവുമായി തെരുവിലേക്കിറങ്ങിയതു ,ആൾക്കാർ കൂടുന്ന പട്ടണങ്ങളിലെല്ലാം അവിടത്തെ പൊലിസ്‌ അധികാരികളുടെ അനുമതിയോടെ ബിജു പാട്ടുപാടി. അതിലൂടെ തനിക്കും അമ്മയ്ക്കുമുള്ള മരുന്നിനും ചിലവിനുമുള്ള വക കണ്ടെത്തിയിരുന്നു,അങ്ങനെ പാടാനായി ബിജു കണ്ണൂരിലും എത്തി.ജില്ലയിൽ പല സ്ഥലങ്ങളിലുമായി അതാതു സ്റ്റേഷനിൽ പോയി അനുമതി വാങ്ങി പാട്ടുപാടി.അങ്ങനെ കുടിയാന്മല സ്റ്റേഷൻ പരിധിയിൽ പാടാനുള്ള അനുമതിക്കായി ബിജു സ്റ്റേഷനിൽ പോയി.പക്ഷെ അവിടത്തെ എസ്‌.ഐ സാറിനു ബിജുവിന്റെ തളർന്ന ശരീരത്തോടും ഇരിക്കുന്ന വീൽചെയറിനോടും പുച്ചമാണു തോന്നിയതു. അദ്ദേഹം വളരെ മോശമായാണു ബിജുവിനോട്‌ പെരുമാറിയതു,നീ പാട്ടുപാടി ജീവിക്കണ്ട നീയൊക്കെ ആളെ പറ്റിക്കുകായാണു,ഈ ഏര്യയിൽ കണ്ടുപോകരുത്‌ എന്നൊക്കെ ആക്രോശിക്കുകയാണു അദ്ദേഹം ചെയ്തതു കൂടാതെ ബിജുവിന്റെ കൈയിലുണ്ടായിരുന്ന പതിനെണ്ണായിരത്തോളം രൂപ കൈക്കലാക്കി ആയിരം രൂപ തിരിച്ചു കൊടുത്തിട്ട്‌ വേഗം സ്ഥലം വിട്ടോണം അല്ലെങ്കിൽ ചവിട്ടിക്കൂട്ടുമെന്ന ഭീഷണിയും. ഇതുപോലെ കാട്ടാളന്മാരായ ഏമാന്മാരോട്‌ ഒന്നു ചോദിക്കട്ടെ, ഇങ്ങനെ ശരീരം തളർന്നുപോയവർ എങ്ങനെ ജീവിക്കണമെന്നാണു പറയുന്നതു, സോപ്പ്‌ വിറ്റ്‌ ജീവിക്കാൻ പറ്റുന്നില്ല,പെനൊയിൽ വിറ്റ്‌ ജീവിക്കാൻ പറ്റുന്നില്ല,അതുപോലുള്ള ഉൽപന്നങ്ങൾ ഉണ്ടാക്കുന്നുണ്ടെങ്കിലും മാർക്കറ്റിംഗ്‌ നടക്കുന്നില്ല,പാട്ടുപാടി ജീവിക്കാൻ ഇയാളെപ്പോലിള്ളവർ സമ്മതിക്കുക്കയുമില്ല ബിജുവിനെപ്പോളുള്ള പാവങ്ങൾ എങ്ങനെ ജീവിക്കും അതിനു ഈ എസ്‌ ഐ സാറിനു ഉത്തരമുണ്ടൊ.
ഇതൊരു ബിജുവിന്റെ മാത്രം അവസ്ഥയല്ല ഇന്നു ബിജു നാളെ മറ്റൊരാൾ അതായിരിക്കും അവസ്ഥ.ഇനി ഒരാളോടും ഒരു പോലിസ്‌ ഏമാനും ഇത്തരം ക്രൂരത ചെയ്യാതിരിക്കാൻ എല്ലാ ഭിന്നശേഷിക്കാരും ഒരുമിച്ച്‌ ഒരെ മനസോടെ പരസ്പരം പോരടിക്കാതെ ഒരു കുടക്കീഴിൽ നിന്നുകൊണ്ട്‌ ശക്തമായി പ്രധിഷേതിക്കണം. ബിജുവിനു നീതി കിട്ടാൻ ഏതറ്റം വരെയും പോകണം. അല്ലെങ്കിൽ നാലു ചുവരുകൾക്കുള്ളിൽ നരകിച്ചു തീരാനുള്ളതായിപ്പോകും ജീവിതം. 
എ കെ ഡബ്ല്യു ആർ എഫ്‌